കോവിഡ് ഭീതി; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് മാറ്റിവെച്ചു

ലോസ് ആഞ്ജലീസ്; കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് മാറ്റിവെച്ചു. ജനുവരി മാസത്തില്‍ നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28 നായിരിക്കും നടക്കുക എന്ന് ദ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നേരത്തെ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നീട്ടി വെച്ചിരുന്നു. ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്‌കാര്‍ ചടങ്ങ് എപ്രില്‍ 25 ലേക്ക് മാറ്റിയത്.

കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തില്‍ ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേതഗതികള്‍ വരുത്തിയിട്ടുണ്ട്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു സിനിമ തിയ്യറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. എന്നാല്‍ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്ന സാഹചര്യത്തില്‍ സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ല. അതിനാലാണ് ഈ മാറ്റം.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി.

Top