ഇടവേളക്ക് ശേഷം പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തില്‍; വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഇടിയന്‍ ചന്തു ഒരുങ്ങുന്നു

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തില്‍. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ഇടിയന്‍ ചന്തു’ എന്ന ചിത്രത്തില്ണ് പീറ്റര്‍ ഹെയ്ന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷന്‍ ചിത്രമായിരിക്കും ഇടിയന്‍ ചന്തുവെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഫീക്, സുബൈര്‍, റയീസ്, വിഷന്‍ ഉണ്ണികൃഷ്ണന്‍, ശ്രീജിത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുട്ടനാടന്‍ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് വിജയന്‍ ഇടിയന്‍ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കൊച്ചിയിലെ ലാല്‍ മീഡിയയില് വെച്ച് നടന്നു. സലിം കുമാറും മകന്‍ ചന്തുവും ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ഉണ്ട്. രമേശ് പിഷാരടി, ലാലു അലക്സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാര്‍, സൂരജ് തലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം – വിഘ്‌നേഷ് വാസു, എഡിറ്റര്‍ – വി. സാജന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഹിരണ്‍ മഹാജന്‍, പ്രൊജക്റ്റ് ഡിസൈനര്‍ – റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദിലീപ് നാഥ്,അസോസിയേറ്റ് റൈറ്റെര്‍ – ബിനു എ. എസ്, മ്യൂസിക് – മിന്‍ഷാദ് സാറ & അരവിന്ദ് ആര്‍ വാരിയര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈന്‍ – ഡാന്‍ ജോ, മേക്കപ്പ് – അര്‍ഷാദ് വര്‍ക്കല, വസ്ത്രലങ്കാരം – റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിന്‍ റാം നടുവതൂര്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ – റോബിന്‍ ആഗസ്റ്റിന്‍, പ്രൊമോഷന്‍ ഫോട്ടോഗ്രാഫര്‍ – ആഷിഖ് ഹസ്സന്‍,കോണ്‍ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പറ്റ് മീഡിയ, സ്റ്റില്‍സ് – സിബി ചീരാന്‍, പബ്ലിസിറ്റി ഡിസൈന്‍ – മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top