മുംബൈ: യുഎസ് സാമ്പത്തിക ഡാറ്റയെ തുടർന്ന് ആഗോള വിപണിയിലെ നേട്ടങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരികൾ വ്യാഴാഴ്ച ഉയർന്നു, ഐ ടി മേഖലയും ഫാർമ മേഖലയും സൂചികകളെ ഉയർത്തി. കോവിഡ് 19 ഭീതി നിക്ഷേപകരെ പിറകോട്ട് വലിച്ചെങ്കിലും ഐ ടിയും ഫാർമയും തുടർച്ചയായ രണ്ടാം സെഷനിലും നേട്ടങ്ങൾ ഉയർത്തി.
പ്രധാന സൂചികകളായ ബി എസ് ഇ സെൻസെക്‌സ് 241.02 പോയന്റ് താഴ്ന്ന് 60,826ലാണ് ക്ലോസ് ചെയ്തത്. എൻ എസ് ഇ നിഫ്റ്റി 71.80 പോയിന്റ് താഴ്ന്ന് 18,127.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 754 ഓഹരികൾ മുന്നേറി, 2699 ഓഹരികൾ ഇടിഞ്ഞു, 86 ഓഹരികൾ മാറ്റമില്ല.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ഉപഭോക്തൃ വിശ്വാസം എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നുവെന്ന ഡാറ്റ പുറത്തു വന്നതോട് കൂടി യു എസ് ഓഹരികളുടെ കുതിപ്പിന് വിപണി സാക്ഷ്യം വഹിച്ചു. ഒപ്പം ഏഷ്യൻ വിപണികളും മുന്നേറി.
വ്യക്തിഗത ഓഹരികളിൽ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച് സി എൽ ടെക് എന്നിവ നിഫ്റ്റി 50 സൂചികയിൽ മികച്ച നേട്ടമുണ്ടാക്കി. യു പി എൽ, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, ഐഷർ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസിന്ദ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട ഓഹരികൾ.
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 82.81 എന്ന നിലയിലുള്ളതാണ്. എന്നാൽ ഇന്ന് 82.76 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.