പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പട്‌നയില്‍ നടത്തിയ കോണ്‍ഗ്രസ് റാലിയിലാണ് രാഹുലിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും രാഹുല്‍ നടത്തിയിരുന്നു. നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്കള്‍ക്ക് പരീക്ഷിച്ച് വിജയിച്ച അതേ വാഗ്ദാനം തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
അന്ന് നടത്തിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ വിജയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഹുല്‍ പാലിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇതേ വാഗ്ദാനം രാജ്യമൊട്ടുക്കും നടപ്പാക്കാനാണ് രാഹുലിന്റെ തീരുമാനം.
റാലിയില്‍ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവിനും ശരദ് യാദവിനുമൊപ്പം വേദി പങ്കിട്ട രാഹുല്‍ ഇരുവരെയും പ്രശംസിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നാണ് റാലിയില്‍ സംസാരിച്ച തേജസ്വി യാദവ് പറഞ്ഞത്. എന്നാല്‍ മറ്റു പാര്‍ട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.