ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ ആശങ്കയുണര്‍ത്തി ‘ഡെയര്‍ ആന്റ് ബ്രേവ്’

ബ്ലൂവെയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ജനങ്ങളുടെ ഉള്ളില്‍ ഭീതിയാണ്.

ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള ‘ബ്ലൂവെയില്‍’ ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം കൂടി എത്തിയിരിക്കുകയാണ്.

‘ഡെയര്‍ ആന്റ് ബ്രേവ്’ എന്ന പേരോട് കൂടി എത്തിയ ഈ പുതിയ ഗെയിം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

‘ട്രൂത്ത് ഓര്‍ ഡെയര്‍’ എന്ന പഴയ ഗെയിമിന്റെ ആശയം ഉള്‍ക്കൊണ്ടുള്ള മറ്റൊരു ഗെയിമാണ് ഡെയര്‍ ആന്റ് ബ്രേവ്.

ഈ ഗെയിമില്‍ ടാസ്‌കുകളില്‍ പരാജയപ്പെടുന്നവര്‍ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.

ഡെയര്‍ ആന്റ് ബ്രേവ് ഗെയിമിന്റെ ഭാഗമായിരുന്ന മുംബൈയിലെ അന്ധേരി സ്വദേശിയായ 15 വയസുള്ള പെണ്‍കുട്ടി ഒരു ടാസ്‌കില്‍ പരാജയപ്പെടുകയും തുടര്‍ന്ന് മറ്റൊരാള്‍ക്ക് അവളുടെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെയ്‌ക്കേണ്ടി വരികയും ചെയ്തു, പിന്നീട് ആ ചിത്രങ്ങള്‍ ഉപയോഗിച്ച് അവള്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ശേഷം വൈകിയാണെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഗെയിമിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തറിയുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയായ 23 കാരനെ പോസ്‌കോ, ഐടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

അമേരിക്കയിലാണ് ‘ഡെയര്‍ ആന്റ് ബ്രേവ്’ ഗെയിമിന്റെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top