ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എസ് 450 സ്വന്തമാക്കി ഫഹദ് ഫാസില്‍. പുതിയ വാഹനത്തിന്റെ താക്കോല്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ സ്വീകരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബെന്‍സ് എസ് ക്ലാസിന് സമാനമായ എസ്‌യുവിയാണ് ജിഎല്‍എസ്. ഏകദേശം 1.23 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
മൂന്നു ലീറ്റര്‍ ടര്‍ബോ ചാര്‍ജിഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിഎല്‍എസ് 450ല്‍. 367 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും. 48 V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം കൂടിയുണ്ട് എസ്‌യുവിയില്‍.
ജിഎല്‍എസ് 450 കൂടാതെ പോര്‍ഷെ 992 കരേര എസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 90, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു 740ഐ എം, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍ 5 ഡോര്‍, ഫോക്‌സ്വാഗന്‍ പോളോ, ഹ്യുണ്ടേയ് കോന തുടങ്ങിയ വാഹനങ്ങള്‍ ഫഹദിന്റെ ഗാരിജിലുണ്ട്.