ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടിയും വന്‍ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താന്‍ കര്‍ഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കര്‍ഷകന്റെ കുടുംബത്തെ കാണാന്‍ തിരുവല്ലയിലെത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Top