തൃശ്ശൂര്‍: ഭക്ഷണം കഴിച്ച് ഇനി കൈയും വായും കഴുകാതെ തുടയ്ക്കാന്‍ നാപ്കിന്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് കേരളം.ജില്ലയിലെ ചില തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തെറ്റായ സമീപനമാണ് ഇത്തരത്തിലൊരു നീക്കത്തിന് നിര്‍ബന്ധിതമാക്കിയതെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.
ഭക്ഷണവില്‍പ്പനശാലകളില്‍ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേരളം ഇത്തരത്തില്‍ വിദേശ സംമ്പ്രദായങ്ങളിലേക്ക്
മാറാനൊരുങ്ങുന്നത്.അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ വാഷ്‌ബേസനുകള്‍ ഇനി ഓര്‍മയാകും.മാത്രമല്ല ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും നടപ്പിലാക്കാനും പദ്ധതിയുണ്ട്.
പൊതുകാനകളിലേക്ക് ഹോട്ടലുകളില്‍നിന്നുള്ള മലിനജലം ഒഴുക്കിവിടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും. കാനകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയാണെന്നും ഹോട്ടലുടമകള്‍ പറയുന്നു.