ഫിലഡല്‍ഫിയ: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് യുഎസ് യാത്രവിമാനത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം 1380 ആണ് അപകത്തില്‍പെട്ടത്.
അതേസമയം, വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഫില്‍ഡല്‍ഫിയ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ ജനാലകളും ചിറകും പുറംചട്ടയിലും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍നിന്നും ഡാളസിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്‍ജിനില്‍ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.