After India’s surgical strike, Pakistan violates ceasefire yet again

ജമ്മു: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവയ്പ്. ജമ്മു കാശ്മീരിലെ അഖ്‌നൂറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഇത് അഞ്ചാം തവണയാണ് ഈ മേഖലയില്‍ രണ്ടുദിവസത്തിനിടെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കനത്ത ജാഗ്രത നിര്‍ദേശമാണ് ഇന്ത്യ അതിര്‍ത്തിയില്‍ നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയും അവിടെയുളള ജനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

മിന്നല്‍ ആക്രമണത്തിനുശേഷം പാകിസ്താന്റെ ഭാഗത്തുനിന്നും തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഉറി ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ആയി.

Top