ന്യൂഡല്‍ഹി: ഫ്‌ളാറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയിലെ സുമന്‍ കോളനിയിലാണ് സംഭവം. മാസങ്ങളായി പ്രബോനി എന്ന യുവതിയും അവിഷേക് മണ്ഡല്‍ എന്ന യുവാവും ഒരേ ഫ്‌ളാറ്റിലാണ് കഴിഞ്ഞിരുന്നത്.
സംഭവത്തിന് മണിക്കൂറുകള്‍ മുന്‍പ് തന്റെ ഫ്‌ളാറ്റ് ആരോ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നു പറഞ്ഞ പ്രബോനി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹഗങ്ങള്‍ കണ്ടത്.
ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളുണ്ടെന്നു പൊലീസ്്് വ്യക്തമാക്കി. കൊലപാതകത്തില്‍ പൊലീസ് കേസെടുത്തു.