ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യാശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴ തിരുവമ്പാടിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭര്‍ത്താവ് പൊന്നപ്പന്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു.

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അയല്‍വാസികള്‍ പിന്‍വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭര്‍ത്താന്‍ പൊന്നപ്പന്‍ കൈ ഞരമ്പും കാല്‍ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

Top