ന്യൂഡല്‍ഹി:പെണ്‍കുട്ടികള്‍ മദ്യപാനം തുടങ്ങുന്നത് ഭയപ്പെടുത്തുന്നു എന്ന പരാമര്‍ശം നടത്തിയതോടെ പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നിരവധി പെണ്‍കുട്ടികളാണ് മന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
Hey Mr Parrikar this one's for you #girlsdrinkingbeer #MahindraBluesFestival2018 pic.twitter.com/6JjyWKtC7b
— Gayatri Jayaraman (@Gayatri__J) February 10, 2018
#GirlsWhoDrinkBeer എന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പെണ്‍കുട്ടികള്‍ ഹാഷ് ടാഗിനൊപ്പം ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ചിലര്‍ പോസ്റ്റുകളില്‍ മന്ത്രി മനോഹര്‍ പരീക്കറിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
#GirlsWhoDrinkBeer with their fathers who drink beer pic.twitter.com/t0Fqxg4O5S
— Veena Venugopal (@veenavenugopal) February 10, 2018
ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ടെന്നും സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽ സംസാരിക്കവെയാണ് പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
Dad drinks beer while I drink wine. Is that okay with Mr Parrikar? pic.twitter.com/I9bjEykiB4
— NRK (@PWNeha) February 10, 2018
മാത്രമല്ല മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ സർക്കാർ പോരാട്ടം തുടരുകയാണെന്നും അത് കുടുതൽ ശക്തമാക്കുമെന്നും പരീക്കർ അറിയിച്ചിരുന്നു.