After Mayawati, Arvind Kejriwal Says ‘No’ To Electronic Voting Machines

aravind--kejariwal

ന്യൂഡല്‍ഹി: രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
അടുത്തമാസം ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജരിവാളിന്റെ ഈ നീക്കം.

നേരത്തെ, ബിഎസ്പി നേതാവ് മായാവതിയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

Top