മെസിക്കും നെയ്മറിനും പിന്നാലെ പി എസ് ജി വിടാനൊരുങ്ങി എംബാപ്പെയും. 2024 സീസണ്‍ അവസാനം വരെയാണ് 23കാരനായ എംബാപ്പെയ്ക്ക് പി എസ് ജിയുമായി കരാറുള്ളത്. പരസ്പര ധാരണയില്‍ ഇത് ഒരു വര്‍ഷം കൂടി നീട്ടാം എന്നാണ് കരാര്‍. എന്നാല്‍ അടുത്ത വര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാനാണ് എംബാപ്പെ ഇപ്പോള്‍ ആലോചിക്കുന്നത്. എംബാപ്പെക്കായി ദീര്‍ഘനാളായി രംഗത്തുള്ള റയല്‍ മാഡ്രിഡ് തന്നെയാണ് സൂപ്പര്‍ താരത്തിന്റെ ലക്ഷ്യം.
2024നുശേഷം പി എസ് ജിയുമായി കരാര്‍ നീട്ടാനില്ലെന്ന കത്ത് എംബാപ്പെ ക്ലബ്ബ് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അടുത്ത വര്‍ഷം സീസണൊടുവില്‍ എംബാപ്പെ ക്ലബ്ബ് വിടുമെന്നുറപ്പാണ്. കരാര്‍ തീരുന്നതോടെ ഫ്രീ ഏജന്റാവുന്ന കളിക്കാരന് മറ്റേത് ക്ലബ്ബുമായി വേണമെങ്കിലും കരാറൊപ്പിടാം. എന്നാല്‍ കരാര്‍ കാലവധിയിലാണെങ്കില്‍ നിലവിലെ ക്ലബ്ബിന് കളിക്കാരനെ വാങ്ങുന്ന ക്ലബ്ബ് ട്രാന്‍ഫര്‍ ഫീസ് നല്‍കണം.
എംബാപ്പെയെ ഫ്രീ ഏജന്റായി കൈവിട്ടാല്‍ പി എസ് ജിക്ക് നഷ്ടമാണെന്നതിനാലാണ് ഈ സീസണില്‍ തന്നെ റയലിന് വില്‍ക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് അലോചിക്കുന്നത്. എംബാപ്പെയും മെസിയും നെയ്മറുമുണ്ടായിട്ടും കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ പി എസ് ജിക്കായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്യന്‍ ലീഗിലും മികച്ച റെക്കോര്‍ഡുള്ള റയലിനെപ്പോലൊരു ക്ലബ്ബില്‍ എത്തിയാല്‍ മാത്രമെ തനിക്ക് കരിയറില്‍ നേട്ടമുണ്ടാക്കാനാവു എന്ന തിരിച്ചറിവിലാണ് എംബാപ്പെ പി എസ് ജി വിടാനൊരുങ്ങുന്നത്.