ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഷെരീഫിനെ കണ്ടുവെന്ന് റിപ്പോര്‍ട്ട്.
ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് ദാവൂദ് എത്തിയത്. എന്നാല്‍ പരിപാടിയില്‍ ആരെല്ലാമാണ് അതിഥികളെന്ന് മോദിക്ക് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
ഐബിഎന്‍ 7 എന്ന വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ദാവൂദിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങുകളും ഷെരീഫിന്റെ പിറന്നാളുംഒരുമിച്ചാണ് നടക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു.
പേരക്കുട്ടിക്ക് മോദി ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബല്‍ജീത്ത് പര്‍മാര്‍ ആണ് ഡിസംബര്‍ 26ന് ദാവൂദും കുടുംബവും പരിപാടിയില്‍ പങ്കെടുത്ത വിവരം പുറത്തുവിട്ടത്.
ദാവൂദിനൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മുംബൈയില്‍ നിന്നുള്ള ചിലയാളുകളും വിവാഹ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ 2526 തിയതികളിലെ ടെലിഫോണ്‍ സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ചോര്‍ത്തിയിരുന്നു. ഇതിലൊരു വിവാഹത്തെപ്പറ്റി പറയുന്നുണ്ട്.