എൻഡിടിവിക്ക് പിന്നാലെ എസിസിയും അംബുജയും അദാനി ഏറ്റെടുക്കുന്നു

എന്‍ഡിടിവി പിടിച്ചെടുക്കല്‍ നീക്കം പാതിവഴിയില്‍ നില്‍ക്കെ, രാജ്യത്ത രണ്ട് സിമെന്റ് കമ്പനികള്‍കൂടി അദാനി സ്വന്തമാക്കുന്നു. ഇതോടെ തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ മാത്രമല്ല അദാനിയുടെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്.

ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ മെയില്‍ ആദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്.

Top