എക്‌സൈസ് തീരുവ കുറച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ധനവില പഴയ നിരക്കിലേക്ക്

petrole

തൃശ്ശൂര്‍: എക്‌സൈസ് തീരുവ കുറച്ച് ഒരു മാസം പിന്നിടുമ്പോള്‍ പെട്രോള്‍ ഡീസല്‍ വില പഴയ നിരക്കിലേക്കെത്തുന്നു.

ഒന്നര രൂപയിലധികമാണ് ഒരു മാസത്തിനിടെ കൂടിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത് ഒക്ടോബര്‍ നാലിനായിരുന്നു.

തുടര്‍ന്ന് കേരളത്തില്‍ ലിറ്ററിന് രണ്ടു രൂപയിലധികം കുറയുകയും ചെയ്തിരുന്നു.

ഇതിനുശേഷം അഞ്ചുദിവസത്തോളം ഇന്ധനവില കൂടിയില്ല. പിന്നീട് അഞ്ചും പത്തും പൈസ വീതം ഉയര്‍ന്നു.

തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയും കൂടി.

ഈ നില തുടര്‍ന്നാല്‍ എക്‌സൈസ് തീരുവ ഒഴിവാക്കുന്നതിന് മുമ്പ് തന്നെ മുമ്പത്തെ നിലയിലേക്ക് ഇന്ധനവില എത്തും.

Top