ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ നിന്ന് പിന്മാറി ദീപിക പദുക്കോണ്‍

deepika

ഹൈദരാബാദ് : ദീപിക പദുക്കോണിനെ കേന്ദ്ര കഥാപത്രമാക്കി സഞ്ജയ് ലീല ബന്‍സാരി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

ഇതിനിടെ നവംബർ 28 ന് ഹൈദരാബാദിൽ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ (GES) നിന്ന് ദീപിക പദുക്കോണ്‍ പിന്മാറി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഉച്ചകോടിയിൽ നിന്നാണ് ദീപിക പദുക്കോണ്‍ പിന്മാറിയത്.

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയുടെ പരിപാടിയിൽ നിന്ന് തിങ്കളാഴ്ച ദീപിക പേര് പിൻവലിച്ചതായി തെലുങ്കാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദീപിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നേരെത്തെ സമ്മതം അറിയിച്ചിരുന്നതായും എന്നാൽ ഇപ്പോൾ പേര് പിൻവലിക്കുന്നതിന് കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ദി പാത്ത് ടു മൂവി മേക്കിങ് എന്ന വിഷയത്തിൽ സ്പീക്കർമാരിലൊരാളായിരുന്നു ദീപിക പദുക്കോണ്‍.

Top