ഹരിദ്വാര്‍: പതഞ്ജലിക്ക് പിന്നാലെ ‘പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സെക്യൂരിറ്റി സ്ഥാപനത്തിന് തുടക്കം കുറിച്ച് യോഗാ ഗുരു ബാബാ രാംദേവ്.
രാജ്യത്തിന്റെയും ഓരോ വ്യക്തികളുടെയും സുരക്ഷയെ അടിസ്ഥാനമാക്കിയാണ് രാംദേവ് ‘പരാക്രം’ ആരംഭിക്കുന്നതെന്ന് പതഞ്ജലിയുടെ സിഇഒ ആയ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.
ഇതിലേക്കായി സെക്യൂരിറ്റി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് വിരമിച്ച സൈനികരെയും പൊലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.