ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഇളയദളപതി വിജയ് തന്നെ.
വരുന്ന പൊങ്കലിന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയുടെ ടീസര്‍ തരംഗമാണ് ഇളയദളപതിയെ സൂപ്പര്‍സ്റ്റാര്‍ പട്ടത്തോട് അടുപ്പിച്ചിരിക്കുന്നത്.
ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങി 20 മണിക്കൂറിനുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
ആദ്യ ഒരു മണിക്കൂറിനുള്ളില്‍ മാത്രം 75 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ ടീസര്‍ കണ്ടത്.
അത് 20 മണിക്കൂര്‍ ആയപ്പോഴേക്കും 3 മില്യണ്‍ ആയി ഉയര്‍ന്നു. ഒരു ലക്ഷത്തി 54,000 ലൈക്ക് ആദ്യ 20 മണിക്കൂറിനുള്ളില്‍ സ്വന്തമാക്കാനും ഭൈരവക്ക് കഴിഞ്ഞു.
വിജയ് എന്ന താരത്തിന് പൊതുസമൂഹത്തിനിടയിലും ആരാധകരിലുമുള്ള വലിയ സ്വീകാര്യതയാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് ചലച്ചിത്ര നിരൂപകര്‍ വിലയിരുത്തുന്നത്.
നേരത്തെയിറങ്ങിയ വിജയ്‌യുടെ തെറി സിനിമയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ റിക്കാര്‍ഡുകള്‍ തീര്‍ത്തിരുന്നു.
സൂപ്പര്‍സ്റ്റാര്‍ പട്ടത്തിന് ആധികാരികമായി ആദ്യം ഉയര്‍ന്ന് വരുന്നത് ജനങ്ങളുടെ പിന്‍തുണ തന്നെയാണ്. ഒരു ചിത്രം റിലീസായി ആഴ്ചകളോളവും മാസങ്ങളോളവും ഹൗസ്ഫുള്‍ ആയി ഓടുന്നതും, ആകെ എത്രദിവസം സിനിമ തിയേറ്ററുകളില്‍ ഓടിയെന്നതുമെല്ലാം സൂപ്പര്‍സ്റ്റാര്‍ പട്ടത്തിന്റെ മാനദണ്ഡങ്ങളാണ്.
ഇനീഷ്യല്‍ പുള്ളിംങ് രജനീകാന്തിന്റെ ചിത്രങ്ങളെ പോലെ തന്നെ വിജയ് ചിത്രങ്ങള്‍ക്കുമുണ്ട്.
തമിഴകം ഇന്നുവരെ സൂപ്പര്‍സ്റ്റാര്‍ പട്ടം ഒരേയൊരു നടന് മാത്രമേ ചാര്‍ത്തിക്കൊടുത്തിട്ടുള്ളു. അത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനാണ്.
രജനീകാന്തില്‍ നിക്ഷിപ്തമായ ഈ കഴിവുകളും താരാരാധനയുമെല്ലാം ഇപ്പോള്‍ തമിഴകത്ത് ലഭിക്കുന്നത് ഇളയദളപതി വിജയ്ക്കാണ്.
രജനി ഫാന്‍സ് അസോസിയേഷനേക്കാള്‍ അംഗബലവും ശക്തിയും ഇപ്പോള്‍ തന്നെ വിജയ്ക്കുണ്ട്. ലക്ഷക്കണക്കിന് ആരാധക പടയാണ് തമിഴകത്ത് മാത്രം വിജയ്ക്കുള്ളത്.
കേരളത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരോട് കിടപിടിക്കുന്ന ഒരു വന്‍ സംഘം തന്നെ വിജയ്ക്കുണ്ട്.
മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലും വിജയ് സിനിമകള്‍ക്ക് വന്‍മാര്‍ക്കറ്റാണ്.തെലുങ്ക്,കന്നഡ സിനിമാസ്വാദകര്‍ക്കിടയിലും മുന്‍നിരയില്‍ തന്നെയാണ് ഇളയദളപതിയുടെ സ്ഥാനം.
വിജയ്‌യുടെ മിക്ക സിനിമകളും നൂറ് ദിവസത്തിന് മുകളില്‍ പ്രദര്‍ശന വിജയം നേടിയവയാണ്.
ഭൈരവ വിജയ്ക്ക് സൂപ്പര്‍സ്റ്റാര്‍ പട്ടം ഉറപ്പ് നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.