ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തിന് പിന്നാലെ പരിക്കിൽ കുരുങ്ങി ജഡേജയും

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള പരിക്കുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഋഷഭ് പന്തിന് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റു. മൂന്നാം ദിനം ബാറ്റിങ്ങിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ഇടതു കൈയിലെ തള്ളവിരലില്‍ ഇടിച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജഡേജ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ല. അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റുമായി തിളങ്ങിയ ജഡേജയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ടീമിന് കനത്ത നഷ്ടമായിരിക്കും. നേരത്തെ മൂന്നാം ദിനം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയിലിടിച്ച് ഋഷഭ് പന്തിനും പരിക്കേറ്റിരുന്നു. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

Top