ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപി സഖ്യത്തില്‍ നിന്നും ബിജെപി പിന്മാറിയതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. കശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷമാണ് ബിജെപി പിന്തുണ പിന്‍വലിച്ചിരിക്കുന്നതെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്ത് സംഭവിച്ചുവെന്നും കെജ്‌രിവാള്‍ ട്വിറ്റ് ചെയ്തു.