ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് വിലയിരുത്തല്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ പാര്‍ട്ടി വിടല്‍ ഭീതിയില്‍ കോണ്‍ഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇന്നലെ അയോധ്യയില്‍ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. അജയ് റായ് നിര്‍മ്മല്‍ ഖത്രി അടക്കമുള്ള നേതാക്കന്മാരുമായി ദേശീയ നേതൃത്വത്തിന്റെ ആശയവിനിമയം.

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായ സുപ്രധാന പൂജകള്‍ക്ക് ഇന്ന് തുടങ്ങും. ഗണേശ പുജയോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ വാസ്തപൂജയും അംബികാ, വരുണ, മാത്രിക പൂജകളും ഇന്ന് നടക്കും. രാം ലല്ല എത്തിച്ച സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ സി ആര്‍ പി എഫ് കൂടുതല്‍ ശക്തമാക്കി.

Top