അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരികെ ജോലിയില്‍ പ്രവേശിക്കും

jacob thomas

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരികെ ജോലിയില്‍ പ്രവേശിക്കും. പദവിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും 19ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യും.

ജേക്കബ് തോമസിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും, പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. തുടര്‍ന്ന് മൂന്ന് തവണ അദ്ദേഹം അവധി നീട്ടുകയായിരുന്നു. ഈ മാസം മൂന്നിനാണ് അവസാനമായി ജേക്കബ് തോമസ് അവധി നീട്ടിയത്.

Top