അഭയാര്‍ത്ഥി ക്യാംപിനു പിന്നാലെ ഗാസയിലെ ആശുപത്രിക്കു നേരേയും ഇസ്രയേല്‍ വ്യോമാക്രണം നടത്തി

ഭയാര്‍ത്ഥി ക്യാംപിനു പിന്നാലെ ഗാസയിലെ ആശുപത്രിക്കു നേരേയും ഇസ്രയേല്‍ വ്യോമാക്രണം നടത്തി. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ഹോസ്പിറ്റലിനു സമീപം നടന്ന സ്ഫോടനത്തില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലന്‍സുകളുടെ ഒരു വാഹനവ്യൂഹത്തെയാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇസ്രേയലിനെതിരെ പോരാടുന്ന ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും രക്തസാക്ഷികളായ പോരാളികള്‍ക്കും സാധാരണക്കാര്‍ക്കും അനുശോചനം അറിയിച്ച് കൊണ്ടാണ് ഹിസ്ബുള്ള മേധാവി പ്രസംഗം ആരംഭിച്ചത്. ‘മഹത്തായ അല്‍-അഖ്‌സ ഫ്‌ളഡ് ഓപ്പറേഷന്‍ 100 ശതമാനം പലസ്തീനില്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഒന്നാണ്. ഒക്ടോബര്‍ ഏഴിലെ അല്‍ അഖ്സ ഫ്ളഡ് ഓപ്പറേഷന്റെ വിജയം ഉറപ്പാക്കിയത് തികഞ്ഞ രഹസ്യാത്മക സ്വഭാവമാണ്.

അതേസമയം, ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്ത് ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്‌റുല്ല രംഗത്തെത്തി. ഇസ്രയേലിനെതിരായ ഹമാസിന്റെ പോരാട്ടം പൂര്‍ണ്ണമായും പലസ്തീന്‍ വേണ്ടിയാണെന്നും ഇസ്രയേലിനെതിരെ മുന്നണികള്‍ രൂപപ്പെട്ടുവെന്നും ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ തന്നെ ഹിസ്ബുല്ലയും യുദ്ധത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ തീവ്രത കൂട്ടണമോയെന്നത് ഇസ്രയേലിന്റെ നടപടികള്‍ കണക്കിലെടുത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top