തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാം. 30 കോടി രൂപയാണ് ചിത്രത്തിന് സോണി കൊടുക്കുന്ന വില. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ 20 കോടി രൂപ ഓഫര്‍ ചെയ്തെങ്കിലും റെക്കോര്‍ഡ് തുകയാണ് സോണി ലിവ് ഭ്രമയുഗത്തിന് കൊടുത്തത്. ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആദ്യ ഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍കിന്റെ കണക്കുകള്‍ പറയുന്നത്. സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെന്‍സിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ്‍ ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. 3.90 – 4 കോടിയ്ക്കിടയില്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഗോള കളക്ഷന്‍ 30 കോടിയ്ക്ക് മുകളില്‍ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.