തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ടൂർണമെന്റിനോടനുബന്ധിച്ച് ആരാധകർ ഉയർത്തിയ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആവേശത്തിൽ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണമെന്നും എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളുമാണ് ആരാധകർ ഉയർത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ലോകകപ്പ് ആവേശത്തിൽ പങ്കുചേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു