മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കാര്‍സ്

ന്യൂഡല്‍ഹി : മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളെന്ന ബഹുമതിയാണ് ഹോണ്ട നേടിയിരിക്കുന്നത്. ജൂലൈയിലെ ഇരു വാഹന നിര്‍മാതാക്കളുടെയും സെയില്‍സ് ഡാറ്റാ പരിശോധിച്ച ശേഷമാണ് പുതിയ ബഹുമതി ഹോണ്ടയെ തേടി എത്തിയിരിക്കുന്നത്.

ജൂലൈയിലെ കണക്കനുസരിച്ച് ഹോണ്ട 19970 യൂണിറ്റ് വാഹനമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. അതേ സമയം മഹീന്ദ്രയാവട്ടെ 19781 യൂണിറ്റ് വാഹനങ്ങള്‍ മാത്രമേ വില്‍പ്പന നടത്തിയിട്ടുള്ളു. ഹോണ്ടയുടെ വില്‍പ്പന 17 ശതമാനം വര്‍ധിച്ചപ്പോള്‍, മഹീന്ദ്രയുടേത് 6 ശതമാനം താഴ്ചയിലേക്കാണ് പോയത്.

തങ്ങളുടെ നേട്ടത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ ഡയറക്ടര്‍ രാജേഷ് ഗോയല്‍ പറഞ്ഞു.

Top