സൈബർ ലോകത്തെ വിറപ്പിച്ച വാണക്രൈ വൈറസ് ആക്രമണത്തിന് പുറകെ ഭീഷണിയുമായി റാന്‍സംവെയര്‍.
ഇ-മെയിലുകളിലെ അറ്റാച്ച്‌മെന്റുകള്‍ വഴി പടരുന്ന ‘ലോക്കി’ (Locky) എന്ന റാന്‍സംവെയറിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
റാന്‍സംവെയര്‍ കമ്പ്യൂട്ടറിലെ ഫയലുകളെ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ ലോക്ക് ചെയ്യുകയും, തിരികെ ലഭിക്കാന്‍ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്യും.
ലോക്കി വൈറസ് അടങ്ങുന്ന 2.3 കോടി ഇ-മെയിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
സിപ്പ് (zip) ഫോര്‍മാറ്റില്‍ കംപ്രസ് ചെയ്ത അറ്റാച്ച്മെന്റ് ഫയലുകളാണ് ഇ-മെയിലുകള്‍ക്കൊപ്പം ലഭിക്കുക.
സിപ്പ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ അയക്കുന്നത് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഇത്തരം ഫയലുകള്‍ തുറക്കാനാവൂ എന്നതിനാലാണ്.
1.5 ലക്ഷം രൂപ വരെയാണ് ബിറ്റ് കോയിന്‍ ആയി ഈ റാന്‍സംവെയര്‍ ആവശ്യപ്പെടുന്നത്.
ഇ-മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.