സിനിമ കണ്ട ശേഷം മക്കള്‍ പറഞ്ഞു അമ്മ ദയവ് ചെയ്ത് അനിമല്‍ സിനിമ കാണരുതെന്ന്; ഖുശ്ബു സുന്ദര്‍

ണ്‍ബീര്‍ കപ്പൂര്‍ ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദര്‍. താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതില്‍ ഭയമുണ്ടെന്നും ഖുശ്ബു പറഞ്ഞു. തന്റെ മക്കള്‍ അനിമല്‍ കണ്ട ശേഷം എന്നോട് ചിത്രം കാണണ്ട എന്ന് പറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു കോണ്‍ക്ലേവ് പ്രോഗ്രാമിലായിരുന്നു ഖുശ്ബുവിന്റെ പരാമര്‍ശം.

‘സ്ത്രീകള്‍ക്ക് വേണ്ട ലിംഗസമത്വവും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ അനിമല്‍ പോലൊരു ചിത്രത്തിന് ആളുകള്‍ നല്‍കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും വിദ്യാഭ്യാസമുള്ള പുരുഷന്മാരുമാണ് ഈ സിനിമയെ ഇത്രയും മഹത്വവത്കരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിയിരിക്കുന്നത്. എന്റെ മക്കളെ ഞാന്‍ ആ സിനിമ കാണാന്‍ അനുവദിച്ചിരുന്നില്ല, പക്ഷേ അവര്‍ക്ക് ഇതില്‍ എന്താണ് ഇത്രയും പറയാന്‍ മാത്രമുള്ളത് എന്നറിയാന്‍ പോയി കണ്ടു. സിനിമ കണ്ട ശേഷം അവര്‍ എന്റെ അടുത്ത വന്ന് പറഞ്ഞു അമ്മ ദയവ് ചെയ്ത് ആ സിനിമ കാണരുതെന്ന്.’ ഖുശ്ബു പറഞ്ഞു.

ലിംഗസമത്വവും സ്ത്രീകളോടുള്ള ബഹുമാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവെയാണ് ഖുശ്ബു ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. റിലീസിന് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു ‘അനിമല്‍’. എങ്കിലും ഒട്ടനവധി പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ പോയി ചിത്രം കാണുകയും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായി മാറുകയായിരുന്നു. 900 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.

‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കിയ ചിത്രമാണ് അനിമല്‍. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷം ചെയ്തത്. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികള്‍ ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്‍പത് സംഗീതസംവിധായകര്‍ ചേര്‍ന്നാണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top