ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 4-1ന് വിജയിച്ചതിനു പിന്നാലെ ഐ.സി.സി

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 4-1ന് വിജയിച്ചതിനു പിന്നാലെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യ. ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ് പട്ടികയിലും ഇന്ത്യതന്നെ തലപ്പത്ത്. ഇതോടെ ടെസ്റ്റ് – ഏകദിന – ടി20 എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ ഒന്നാംസ്ഥാനത്തെത്തി.

ഇംഗ്ലണ്ടിനെതിരേ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റതിനു ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധരംശാല ടെസ്റ്റുകളില്‍ ഇന്ത്യ തുടര്‍ച്ചയായി ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. നേരത്തേ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതോടെ ടെസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടെസ്റ്റില്‍ 122 ആണ് ഇന്ത്യയുടെ റേറ്റിങ് പോയിന്റ്. രണ്ടാമതുള്ള ഓസ്ട്രേലിയക്ക് 117 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുമാണുള്ളത്. ഏകദിനത്തില്‍ ഒന്നാമതുള്ള ഇന്ത്യക്ക് 121 പോയിന്റും തൊട്ടുപിന്നിലുള്ള ഓസ്ട്രേലിയയ്ക്ക് 118 പോയിന്റുമാണ്. ടി20-യില്‍ 266 പോയിന്റാണ് ഇന്ത്യക്ക്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 256 പോയിന്റ്.

Top