ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാംവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കാശ്മീരില്‍ വിഘടനവാദി നേതാക്കള്‍ വീട്ടുടങ്കലില്‍.
വിഘടനവാദി നേതാക്കളായ താസിന്‍ മാലിക്, ഷാബിര്‍ അഹമ്മദ് എന്നിവരെയാണ് സുരക്ഷയെ കരുതി തടങ്കലിലാക്കിയത്. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഷ്മീരില്‍ ഹുറിയത്ത് സമരത്തിന് ആഹ്വാനം നല്‍കിയിരുന്നു. ഇതിനിടെ ജെകെഎല്‍എഫ് സ്ഥാപകനായ മുഹമ്മദ് മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റിയ ദിവസവും അടുത്തുവരുന്നത് സുരക്ഷാ ഏജന്‍സികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പിടിയിലായ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനും ഇരട്ടക്കൊല കേസില്‍ പിടിയിലായ ഭട്ടിനെ 1984 ഫെബ്രുവരി 11നുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.