വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറല്‍..!

മുംബൈ: രശ്മിക മന്ദാനയുടെ ‘പുതിയ വീഡിയോ’ വൈറല്‍.വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്.മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഇത് ആദ്യമായല്ല, ഒരു നടന്റെ മുഖം ഒറിജിനലിനൊപ്പം മോര്‍ഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോര്‍ഫ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അടുത്തിടെ രശ്മികയുടെ ഒരു ‘ഡീപ്‌ഫേക്ക്’ വീഡിയോ വൈറലായി വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്‌ല്യൂവെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്താണ് വീഡിയോ വൈറലായത്. ഇതിന് പിന്നാലെ ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തില്‍ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.

അതേസമയം, ഡീപ്പ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by @crush.mika

Top