AGAIN ADVOCATES BAN MEDIAS IN KOLLAM

കൊല്ലം: കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. പൊലീസ് കോണ്‍സ്റ്റബിളിനെ വധിച്ച കേസില്‍ ആട് ആന്റണിക്ക് ശിക്ഷ വിധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോടതി പരിസരത്ത് കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചത്.

മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ഈ മാസം ഇരുപത്തിരണ്ടിനായിരുന്നു ശിക്ഷാ വിധി പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ആട് ആന്റണി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വിധി പ്രസ്താവം ഇന്നത്തേക്കു മാറ്റുകയായിരുന്നു

Top