പി കെ ശശിക്ക് വേണ്ടി മൊഴി നല്‍കാന്‍ 14 ലക്ഷം ; പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

PK-SASI

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. പുതുശ്ശേരി ഏരിയാ സെക്രട്ടറിയാണ് ശശിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

പുതുശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശിക്കെതിരെ അഞ്ച് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന് മൊഴി നല്‍കണമെന്ന് സിപിഎമ്മുമായി ബന്ധമുള്ള ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്. ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ അറിവോടെയാണിതെന്നും പികെ ശശിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാമെന്ന് വാഗ്ദാനം നല്‍കിയതായും ഇദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Top