പേമാരി തുടരുന്നു ; അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം

ആലപ്പുഴ: രണ്ട് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം. അപ്പര്‍കുട്ടനാടിനെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഡാമുകള്‍ തുറന്നതും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കും കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് കുട്ടനാട് പ്രളയക്കെടുതിയിലാകുന്നത്. കുട്ടനാട്ടിലെ റിസോര്‍ട്ടുകളില്‍ നിന്ന് ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യമ്പുകള്‍ തുറക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വെള്ളപ്പൊക്കക്കെടുതി രൂക്ഷമായ അപ്പര്‍കുട്ടനാട്ടിലെ തലവടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ എത്തി. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വച്ചു.

വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാന്‍ ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top