ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യാറായിയും വീണ്ടും ഒന്നിക്കുന്നു. അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജമുന്‍’ എന്ന ചിത്രത്തിലൂടെയായിരിക്കും ആരാധകര്‍ക്ക് ഈ ബോളിവുഡ് മിഥുനങ്ങളെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയുക.
കോമഡിയ്ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയായിരിക്കും ചിത്രം ഒരുക്കുക. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കിലും സംവിധായകന്‍ ആരെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
‘ ഞങ്ങള്‍ അനുരാഗുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമയെപറ്റി ഒന്നും പറയാറായിട്ടില്ല. തീരുമാനമാകുമ്പോള്‍ നിര്‍മ്മാതാവ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കും’, അഭിഷേക് പറഞ്ഞു.
ഗുരു, രാവണ്‍, ധൂം2 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.
ഗുലാബ് ജമുനെ കൂടാതെ സനക്, ലെഫ്റ്റി, ഇറേസ്, സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘സാഹിര്‍ ലുധിയാന്‍വി’ എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റെതായി പുറത്തിറങ്ങാനുള്ളത്.