ജറുസലം: കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വീണ്ടും ലോക്ഡൗണ്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ മൂന്നാഴ്ചത്തെ ലോക്ഡൗണാണു പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ വികസിത രാജ്യമാണ് ഇസ്രയേല്‍.
ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് 500 മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് പോകുവാന്‍ പാടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടാം ലോക്ഡൗണിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നുവരുന്നുണ്ട്.