എറണാകുളം: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കാക്കനാട് സ്വദേശി അനില്‍കുമാറിന്റെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗഡില്‍ നിന്നാണ് പണം നഷ്ടമായത്.
1,60,000 രുപയാണ് നഷ്ടപ്പെട്ടത്. എവിടെവെച്ചാണ് പണം നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊച്ചിയില്‍ ഇതിന് മുമ്പും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്.
ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്നെയാകാം നടന്നിരിക്കുന്നത് എന്നാണ് പൊലീസ് നിഗമനം