നടി രജിഷ വിജയനും ആസിഫ് അലിയും വീണ്ടും കേന്ദ്രകഥാപാത്രങ്ങളാവുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്.
രജിഷ വിജയന്റെ അരങ്ങേറ്റ ചിത്രം കൂടിയായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രത്തിലൂടെ രജിഷയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
വീണ്ടും ആസിഫ് അലിയ്ക്കൊപ്പം എത്തുന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘എല്ലാം ശരിയാകും’
ഷാരിസ്, നെബിന്‍, ഷാല്‍ബിനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയിലാവട്ടെ, ജീവിതത്തിലാവട്ടെ, രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍ ‘എല്ലാം ശരിയാകും’ എന്ന തലവാചകത്തോടെയാണ് സിനിമ വരുന്നത്.