again-reshuffling-ips-officers-kerala-police

തിരുവനന്തപുരം: സിപിഎം നേതൃത്വത്തില കണ്ണിലെ കരടായി കണ്ണൂരില്‍ നിന്നും തെറിപ്പിച്ച എസ്.പി സഞ്ജയ് കുമാര്‍ ഗുരുദിനെ കണ്ണൂരില്‍ തന്നെ ബറ്റാലിയന്‍ കമാണ്ടന്റായി ഒതുക്കി.

എസ്.പിയുടെ പല നടപടികള്‍ക്കുമെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പരസ്യമായി രംഗത്തിറങ്ങുന്ന സാഹചര്യമുണ്ടായി. നിയമനം നല്‍കി കഴിഞ്ഞ ആറു മാസമായി സഞ്ജയ്‌നെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരുകയുമായിരുന്നു.

സീനിയര്‍ എസ്.പിയായ സഞ്ജയ്‌നെ ഒതുക്കിയതുപോലെ തന്നെ മികച്ച പ്രതിച്ഛായയുള്ള സീനിയര്‍ ഗ്രേഡ് എസ്.പി അനൂപ് കുരുവിള ജോണിനേയും ഒതുക്കിയിട്ടുണ്ട്. കെ.ഇ.പി.എയില്‍ അഡ്മിനിസ്‌ട്രേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കിയാണ് അദ്ദേഹത്തെ ഒതുക്കിയത്. എന്‍.ഐ.എയിലെ ഡെപ്യൂട്ടേഷന്‍ കാലവധി പൂര്‍ത്തിയാക്കി അടുത്തയിടെയാണ് അനൂപ് കേരളത്തിലെത്തിയത്.

പകരം നിയമനം നല്‍കപ്പെട്ട മറ്റ് എസ്.പിമാര്‍

1. എ അക്ബര്‍ -സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.ബി.സി.ഐ.ഡി, തിരുവനന്തപുരം)
2. രാജ്പാല്‍ മീണ -സൂപ്രണ്ട് ഓഫ് പൊലീസ് (റെയില്‍വെ കേഡര്‍)
3. ഉമ ബഹ്‌റ -സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.ഐ.യു വി ആന്റ് എ.സി.ബി, കോഴിക്കോട്)
4. പി എ വല്‍സണ്‍ -ഐ ആര്‍ ബറ്റാലിയന്‍ കമാണ്ടന്റ്
5. ആര്‍ നിഷാന്തിനി – എസ്.ഐ.യു വി ആന്റ് എ.സി.ബി, തിരുവനന്തപുരം
6. പി എന്‍ ഉണ്ണിരാജന്‍ -സൂപ്രണ്ട് ഓഫ് പൊലീസ് (സി.ബി.സി.ഐ.ഡി, എറണാകുളം)
7. തോംസണ്‍ ജോസ് -സൂപ്രണ്ട് ഓഫ് പൊലീസ് (വി ആന്റ് എ.സി.ബി, എറണാകുളം)
8. ശ്രീനിവാസ് എ -സൂപ്രണ്ട് ഓഫ് പൊലീസ് (സി.ബി.സിഐഡി, കണ്ണൂര്‍)
9. ഗോപി പി.എസ് – കമാണ്ടന്റ് എംഎസ്പി
10. കാര്‍ത്തിക് കെ -സുപ്രണ്ട് ഓഫ് പൊലീസ് (എസ്.ബി.സി.ഐ.ടി, തിരുവനന്തപുരം)
11. ഹരി ശങ്കര്‍ -അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (കോസ്റ്റല്‍ സര്‍വീസ്)
12. ജെ. ഹിമേന്ദ്ര നാഥ് -സുപ്രണ്ട് ഓഫ് പൊലീസ് ഇന്റ്ണല്‍ സെക്യൂരിറ്റി (ഐ.സി.ടി, തിരുവനന്തപുരം)
13. കിരണ്‍ നാരായണന്‍ -അസിസ്റ്റ് സുപ്രണ്ട് ഓഫ് പൊലീസ്, ഇരിങ്ങാലക്കുട
14. സാം ക്രിസ്റ്റി ഡാനിയല്‍ -സുപ്രണ്ട് ഓഫ് പൊലീസ് (അഡ്മിനിസ്‌ട്രേഷന്‍,എസ്,ബി,സി,ഐ,ഡി, തിരുവനന്തപുരം)

Top