തിരുവനന്തപുരം: സഭ രാഷ്ട്രീയകോടതിയല്ല, സ്പീക്കര്‍ ജഡ്ജിയുമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
കൊച്ചിയില്‍ അക്രമം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വീണ്ടും സ്പീക്കറുടെ റൂളിങ്. റൂളിങിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
സഭാ നടപടികളെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നത് ഖേദകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കറുടെ റൂളിങില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ റൂളിങിനെ സഭക്കകത്തും പുറത്തും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.