കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തത് വന്യജീവി സങ്കേതത്തിന്റെ ഭൂമിയാണെന്ന് ആക്ഷേപം.
വനഭൂമിയാണെന്ന റിപ്പോര്‍ട്ട് 2016 ല്‍ ഡിഎഫ്ഒ നല്‍കിയിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് കളക്ടര്‍ ഭൂമി ഏറ്റെടുത്തത്.
ടൂറിസം പ്രൊജക്ടിന് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തതിരിക്കുന്നത്, വനഭൂമിയില്‍ 300 കോടിയുടെ ടൂറിസം പദ്ധതിയാണ് രൂപീകരിച്ചിരിക്കുന്ന്.