against dalits discrimination in bangalore

ഹുബ്ബാലി: ദലിതനെന്ന് തിരിച്ചറിഞ്ഞതോടെ പാതിവഴിയില്‍ മുടിവെട്ട് നിര്‍ത്തി യുവാവിനെ ബാര്‍ബര്‍ ഷോപ്പുകാരന്‍ ഇറക്കിവിട്ടു. ബംഗലൂരുവിലെ ഇത്താഗി ഗ്രാമത്തിലാണ് സംഭവം നടന്നത്.

മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടയിലുള്ള സംസാരത്തിലാണ് കടയിലെത്തിയ ആള്‍ ദലിതനാണെന്ന് മുടിവെട്ടുകാരന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പാതിമുടി വെട്ടിയ നിലയില്‍ കടയില്‍ നിന്നും ഇയാളെ ഇറക്കിവിട്ടു. തുടര്‍ന്ന് പ്രദേശത്തെ മറ്റൊരു കടയില്‍ ചെന്നാണ് ഇയാള്‍ ബാക്കി മുടി വെട്ടിയത്.

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ പൊലീസിന് പരാതി നല്‍കി. പ്രദേശത്തെ ദലിത് സംഘടകളും വിഷയം ഏറ്റെടുത്തു. അതേസമയം ഈ പ്രദേശത്ത് ഇത് ആദ്യ സംഭവമല്ലെന്നും ഇതിനു മുന്‍പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദലിതര്‍ അയിത്തമുള്‍പ്പെടെയുള്ള വിവേചനം നേരിടാറുണ്ടെന്നും ദലിത് സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.

സംഭവം വിവാദമായതോടെ ഗ്രാമത്തിലെ അഞ്ചോളം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് താഴു വീണിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഉള്ള വിഷയമായതിനാല്‍ തന്നെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യതയിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദലിത് വിരുദ്ധത പ്രകടിപ്പിക്കുന്ന ബാര്‍ബര്‍ കടക്കാര്‍ക്കു നേരെ നടപടിയെടുക്കുമെന്നും അധികൃതര്‍ സൂചന നല്‍കി.

Top