കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് രംഗത്ത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്നു പറയുന്ന ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. അത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്.
തന്റെ ഫോണ്‍ സംഭാഷണത്തില്‍ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താന്‍. എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഫോണ്‍ സംഭാഷണത്തില്‍ തന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമര്‍ഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു.