തിരുവനന്തപുരം : അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി രാജു. ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീ പ്രവേശനം നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അവിടെ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.