പ്രായത്തേയും രോഗത്തേയും മറികടന്ന് പരിസ്ഥിതിയെ സംരക്ഷിച്ച് ഒരു മുത്തശ്ശി

അങ്കാറ;  തുര്‍ക്കിയിയിലെ ടുര്‍ഗുറ്റ് ഗ്രാമത്തിന്റെ ഭംഗി അവിടെ തലയുയര്‍ത്തിപ്പിടിച്ച് പച്ച പുതച്ചു കിടക്കുന്ന ഒലീവ് മരങ്ങളാണ്. ഇവിടെ എത്തുന്ന ആരുടെയും മനംകവരുന്ന ഒരു മനോഹര കാഴ്ചയാണിത്. തുര്‍ക്കിയിലെ ടുര്‍ഗുറ്റ് ഗ്രാമത്തെ സംബന്ധിച്ചിടത്തോളം തുര്‍ക്കിയിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനി കൂടിയാണ് ഇവിടം.

അതുകൊണ്ടു തന്നെ ഇവിടെ നിന്നുള്ള അമിതമായ ഖനി വല്‍ക്കരണം മൂലം പ്രദേശവും പരിസ്ഥിതിയും വന്‍തോതില്‍ മലിനീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ പരിസ്ഥിതി സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് ഒരു അറുപത്തിനാലുകാരിയായ മുത്തശ്ശിയാണ്.തയ്യിബ് ഡെമിറേല്‍ എന്ന ഈ മുത്തശ്ശി വര്‍ഷങ്ങളായി തന്റെ ഗ്രാമത്തിലെ പരിസ്ഥിതി മലിനീകരണത്തിനെതിരെ പോരാടി കൊണ്ടിരിക്കുകയാണ് ഈ മുത്തശ്ശി.

ഊര്‍ജ ഉത്പാദന കേന്ദ്രമായ ലിമാക കമ്പനിയിലേക്കാണ് പ്രധാനമായും ഇവിടെ നിന്നും കല്‍ക്കരി ഖനനം ചെയ്തു കൊണ്ടു പോകുന്നത്. അമിത തോതിലുള്ള കല്‍ക്കരി ഖനനം ആ പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ഗ്രാമങ്ങള്‍ മരുഭൂമികളായി ആയിമാറി. ഏകദേശം 5000 ഹെക്ടറോളം വരുന്ന ഭൂമി ഖനന മേഖലയായി മാറിക്കഴിയുകയും ചെയ്തു. കല്‍ക്കരി ഖനന മേഖലയോടു ചേര്‍ന്നാണ് തയ്യിബ മുത്തശ്ശിയുടെ ഒലീവ് തോട്ടം. താനെന്നും പരിപാലിച്ചു പോരുന്ന ഈ തോട്ടം ഖനന മേഖലയ്ക്കായി കമ്പനി ആവശ്യപ്പെട്ടിട്ടും തയ്യിബ അത് നല്‍കാന്‍ തയ്യാറായിരുന്നില്ല.

കൂടാതെ പരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടി ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണ്. അതിനു കൂടുതല്‍ കരുത്ത് പകരാന്‍ ആ പ്രദേശത്തെ ആളുകളെ കൂട്ടി ഇതിനെതിരെ ഒരു കൂട്ടായ്മയും ആരംഭിച്ചു. ഖനനം നടത്തുന്നത് കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങി. അതോടെ ലിമാക് കമ്പനിയെ ഖനനം വ്യാപിപ്പിക്കുന്നതില്‍ നിന്ന് കോടതി താത്കലികമായി തടഞ്ഞു. എന്നാല്‍ ഇപ്പോഴും സുരക്ഷയ്ക്കായി പോരാടിക്കൊണ്ടിരിക്കുകയാണ് ഈ മുത്തശ്ശി. അര്‍ബുദം വേട്ടയാടിയ മുത്തശ്ശി തന്റെ പ്രായത്തെയും അസുഖത്തെയും മറന്ന് തന്റെ നാടിന്റെ സുരക്ഷയ്ക്കായുളള പോരാട്ടത്തിലാണ്.

Top