ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും പ്രായത്തട്ടിപ്പ് വിവാദം പുകയുന്നു. ഡല്‍ഹി ബാറ്റ്‌സ്മാനായ നിതീഷ് റാണ, ഉത്തര്‍പ്രദേശ് പേസറും ഇന്ത്യന്‍ ടീമില്‍ അംഗവുമായിരുന്ന ശിവം മവി എന്നിവരാണ് വിവാദത്തില്‍ കുടുങ്ങിയത്.
മാന്‍ജോത് കല്‍റ പ്രായത്തട്ടിപ്പിലായിരുന്നു പിടിക്കപ്പെട്ടത്. പ്രായത്തട്ടിപ്പ് തെളിയിക്കപ്പെട്ട കല്‍റക്കെതിരെ ക്രിക്കറ്റ് അസോസിയേഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. താരത്തെ വിലക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നിതീഷ് റാണക്കും ശിവം മവിക്കുമെതിരെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരെയും വിലക്കുന്നതുള്‍പ്പെടെയുള്ള നടപടി ബിസിസിഐ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്ലബ് മാനേജ്‌മെന്റും ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.