ഡൽഹി : പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നത്.
21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാകും. സിഗരറ്റ്സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് അമെന്റ്മെന്റ് ആക്ട്,2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.